Malayalam Hymn
Uyarppin suprabhathathil
Uyarppin suprabhathathil lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഉയർപ്പിൻ സുപ്രഭാതത്തിൽ
യേശുവേ കാണും ഞാൻ
മരിച്ചുയിർത്തെഴുന്നേറ്റതാം
എൻ യേശുവേ കാണും ഞാൻ
സ്വർഗീയ പൊൻതള വീഥിയിൽ
പുത്തനേറുശലേം നാടതിൽ
യേശുവേ കാണും ഞാൻ
യേശുവേ കാണും ഞാൻ
രാപ്പകലില്ലാ നടേ ശോഭയേറും നാടേ
നീതിയിൻ സൂര്യനേശു രാജനായ് വാഴും നാടേ
നിത്യനാടേ നിത്യ നാടേ
വാഞ്ചയോടെ കാത്തിടുന്നു ഞാൻ
പൂർവ പിതാക്കളേറെ ആശിച്ച നിത്യ നാടേ
ശില്പിയായ് ദൈവം തീർത്ത തേജസ്സറും നാടേ
നിത്യ നാടേ നിത്യ നാടേ
ആശയോടെ കാത്തിടുന്നു ഞാൻ
കഷ്ടമില്ല നാടേ നഷ്ടമതില്ല നാടേ
കൊടാ കോടി യുഗം വാഴും ഹല്ലേലുയ്യാ ഗീതം പാടും
നിത്യ നാടേ നിത്യ നാടേ
യേശുവോടു ചേർന്ന് വാഴുമേ