Malayalam Hymn
Unarnnellaayppozhum prartthikka
Unarnnellaayppozhum prartthikka lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഉണർന്നെല്ലായ്പ്പോഴും പ്രാർത്ഥിക്ക
ഒരിക്കൽപ്പോലും മടിയെന്യേ (2)
1 പ്രഭുത്വങ്ങൾ അധികാരങ്ങളും
പേയുടെ വൻ പടയാളികളും
വിപത്തുണ്ടാക്കി നിന്നെ ചതിപ്പാനിതാ
വേണ്ടും പ്രയ്തനങ്ങൾ ചെയ്തിടുന്നേ;-
2 ജ്ഞാനികളെ മൂഢരാക്കുവാനും
നല്ലവരെ നില തെറ്റിപ്പാനും
ഊനമെല്ലാർക്കുമുണ്ടാക്കുവാനും എന്നും
ഉറ്റുണർന്നു ശ്രമിക്കുന്നു സാത്താൻ;- ഉണർ
3 ചുറ്റി ഞെരുക്കുന്നു പേയ്-പടകൾ
ദോഷലോകം ജഡം കൂടീടുന്നു
അറ്റമില്ലെ അവസാനമില്ലെ
പേയിൻ അഗ്നി അസ്ത്രങ്ങൾ അനവധിയാം;-
4 നന്മയിൽ ദോഷമുണ്ടാക്കുവാനും
ജ്ഞാനമജ്ഞാനമാക്കീടുവാനും
തിന്മശാപങ്ങൾ വരുത്തുവാനും
എന്നും ശ്രമിച്ചീടുന്നു പേയിൻ പടകൾ;-
5 ഭക്തിജപങ്ങളും ധ്യാനമെല്ലാം
ഫലമില്ലാതെ ആക്കീടുവാനും
ശക്തികെടുത്തു വശം കെടുത്തു
നിന്നെ ക്ഷയിപ്പിക്കാനും തുനിഞ്ഞീടുന്നേ;-