Malayalam Hymn
Thiruninam chorinjavanaam
Thiruninam chorinjavanaam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
തിരുനിണം ചൊരിഞ്ഞവനാം
തിരുകൃപ പകർന്നവനാം
വീരനാം ദൈവം തൻ ശ്രേഷ്ഠനല്ലയോ
നിൻ അന്തർഗതം അറിയുന്നവൻ
ഈ ജഗത്തിൻ ജലധിയിൽ ആഴ്ന്നുപോകതെ
അനഘമായ് നമുക്കു യാത്ര തുടരാം
ദുഷ്ട ജടില ചേതസ്സകറ്റാൻ
വിമോചകൻ വരും യുഗാന്ത്യത്തിൽ
ചേതോഹരമാം നിൻ വചസ്സ് ഗ്രഹിപ്പാൻ
ചേവടിയടുത്തുനാം താഴ്മ ധരിക്കാം
അശ്രുകണങ്ങൾ ധാരധാരയായ്
അനിർവാച്യമായ് നാം അനുതപിക്ക
ഛിദ്രിക്കുന്ന ജനതകളണിയണിയായ്
ജല്പിക്കുമിവരർദ്ധ നിശീധിനിയിൽ
ധന്വാവായ് വന്നീടുമെ എൻ പ്രീയൻ
അജഗണങ്ങളെ ചേർത്തുകൊൾവാൻ