Malayalam Hymn
Nin saanidhyam pol vere onnumilla
Nin saanidhyam pol vere onnumilla lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നിൻ സാന്നിദ്ധ്യം പോൽ വേറെ ഒന്നുമില്ല
അത് പകരും ധൈര്യം പോൽ മറ്റൊന്നുമില്ല (2)
യേശുവേ നീ മതി
ഈ മരുയാത്രയിലെന്നും തുണയായ്
നാഥനെ അങ്ങ് മാത്രമേ
അനുദിനവും വഴി നടത്താൻ
അധികമായ് അധികമായ്
നിൻ സാന്നിദ്ധ്യം വേണമേ
അധികമായ് അടിയനിൽ
നിൻ സാന്നിദ്ധ്യം വേണമേ (2)
അതിരുകളില്ലാതെ അളവുകളില്ലാതെ
പകരണമേ എന്നിൽ നിൻ സാന്നിദ്ധ്യം (2)
അത്യുന്നതൻ തൻ ചിറകിൻ മറവിൽ
വസിക്കുവാൻ ഇടയാകണേ
സർവ്വശക്തന്റെ നിഴലിൻ കീഴിൽ
പാർക്കുവാൻ സഹായിക്കണേ (2)
അധികമായ്…
ഞാനോ കുറയേണം
അങ്ങെന്നിൽ നിറയേണം
നിൻ മകനായി ജീവിപ്പാൻ