Malayalam Hymn
Velicchatthin kathirukal vilangume
Velicchatthin kathirukal vilangume lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 വെളിച്ചത്തിൻ കതിരുകൾ വിളങ്ങുമീ സമയത്തു
വെളിച്ചമാം യഹോവയെ സ്തുതിക്കണമവൻ ജനം
2 ഇരുട്ടൊഴിഞ്ഞവനിയിൽ തിളക്കമിങ്ങുദിക്കുന്നു
വെളിച്ചമാം മശീഹയീ വിധം നമ്മിലുദിക്കണം
3 തിരുമുഖമതിൻ പ്രഭ തെളിവോടു വിലസുമ്പോൾ
ഇരുളിന്റെ പ്രവൃത്തികൾ മറവിടം തിരക്കിടും
4 തിരുമൊഴി ദിവസവും പുതിയതായ് പഠിക്കുകിൽ
ശരിവരെ വഴി തെറ്റാതിരുന്നിടാമസംശയം
5 ദിനമതിൻ തുടസ്സത്തിൽ മനുവേലിൻ മുഖാംബുജം
ദരിശിച്ച നരനൊരു ദുരിതവും വരികില്ല
6 മനമതി തെളിവിനോടിരുന്നിടും സമാധാനം
ദിവസത്തിന്നൊടുവോളം ഭരിച്ചിടും മനസ്സിനെ
7 സമസ്തമാം പരീക്ഷയും ജയിച്ചിടാം കൃപാമുലം
ഒരിക്കലുമിളകാത്ത പുരമതിൽ കടന്നിടാം
8 ഗതിയില്ലാ ജനങ്ങളിൽ കനിയുന്ന മഹേശനേ!
കരം പിടിച്ചന്നെ തിരുവഴികളിൽ നടത്തുക
ദുഃഖത്തിന്റെ പാനപാത്രം : എന്ന രീതി