Malayalam Hymn
Ie padakulayuvaan idavarumo
Ie padakulayuvaan idavarumo lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഈ പടകുലയുവാൻ ഇടവരുമോ
ഇദ്ധരെ തകരുവാൻ ഇടവരുമോ
ഇല്ലില്ല നാഥൻ അനുവദിക്കുകില്ല
കോരിയെടുക്കും തൻ ഭുജത്തിൽ
എൻറെ യേശു എത്ര നല്ലവൻ
എൻറെ യേശു എത്ര വല്ലഭൻ
വാക്കു പറഞ്ഞാൽ മാറുകില്ല
വാഗ്ദത്തങ്ങളോ മാറുകില്ല
കാറ്റുകളേറെ അടിച്ചിടട്ടെ
തിരകളുമേറെ അലച്ചിടട്ടെ
ഭയപ്പെടില്ലിനി ഞാൻ യേശുവുണ്ടെൻ പടകിൽ
ശാന്തത നല്കിടുമീ;-
പെരു വെള്ളങ്ങൾ കവിഞ്ഞൊഴുകീടിലും
അടുക്കലോളം എത്തുകില്ല
മറവിടമായ് കരുതും കഷ്ടങ്ങളിൽ തുണയും
യേശുവുണ്ടെൻ അരികിൽ;-
സിംഹത്തിൻ കൂട്ടിൽ വീണീടിലും
അഗ്നിയിൻ നടുവിൽ തള്ളീടിലും
ഭയപ്പെടില്ലിനി ഞാൻ യേശുവുണ്ടെന്നരികിൽ
വിടുതൽ നല്കീടുമേ;-