Vellangalin meethil vasichaan

Malayalam Hymn

Vellangalin meethil vasichaan

Vellangalin meethil vasichaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പല്ലവി വെള്ളങ്ങളിൻ മീതിൽ വസിച്ചാൻ - പരമേശൻ താൻ വെള്ളങ്ങളിൻമീതിൽ വസിച്ചാൻ അനുപല്ലവി വെള്ളങ്ങളിൻ മേൽഭാഗത്തുള്ളോരിരുളകറ്റി- ത്തള്ളും വെളിച്ചമതിലുളളതാകയെന്നോതി – വെള്ള ചരണങ്ങൾ 1 ചൊല്ലതുപോലുടൻഭവിച്ചു – പ്രളയമുഖ- ത്തുള്ളേപ്രകാശമങ്ങുദിച്ചു – വെളിച്ചമതു നല്ലതെന്നമലൻഗ്രഹിച്ചു – രണ്ടുമന്യോന്യം സല്ലോകനായകൻ പിരിച്ചു തന്നെയുമല്ല വെള്ളമതിന്നിടെനല്ലൊരു വിരിവുണ്ടാക്കി – ഇരുഭാഗത്തു- മുള്ളോരൂസഞ്ചിതജലമെന്നതുരണ്ടാക്കി - അതിന്റെ ശേഷം തുല്യദശാത്മകനിദ്ധരയെത്തിണ്ടാക്കി - ജലമദ്ധ്യത്തിൽ ചൊല്ലിയിവയ്ക്കുടനേയിരുപേരുണ്ടാക്കി - മാത്രമല്ലുടൻ ത്യണങ്ങൾ ഫലവൃക്ഷാദിഗണങ്ങൾവിത്തുണ്ടാകും മ- റ്റിനങ്ങൾ ഭൂമിയിൽനിന്നുവിളങ്ങിച്ചാനവനന്നു;- വെള്ള… 2 മന്നവൻവാക്കുമൂലമന്നു-വാനവിരിവിൽ വർണ്ണജ്യോതിർഗ്ഗണങ്ങൾ വന്നു - ശോഭയോടവ ഉന്നതവിരിവിങ്കിൽനിന്നു - കാലചിഹ്നമായ് വിണ്ണവൻനമുക്കവതന്നു - ദിനാന്തരത്തിൽ ഭൂചരഖേചരപക്ഷികളൊക്കയുമായി - വെള്ളത്തിൽനിന്നു ഭൂചരണം മുതലായൊരുനിലകൾക്കായി – കരേറിയന്നു തോയചരങ്ങളുമപ്പൊഴുതേയുണ്ടായി – അവയശേഷം നായകനേകിയോരെല്ലകളിൻ നിലയായി - അഞ്ചാം ദിവസം വനങ്ങളഭയംതേടുംമ്യഗങ്ങൾ - നാട്ടിലെമ്യഗ- ഗണങ്ങളിവയുണ്ടായിദിനമാറിൻ തുടസ്സത്തിൽ;- വെള്ള… 3 ആറാംദിനത്തിലാത്മഭാവം-പ്രമാണമാക്കി നേരായ് ചമച്ചു നരരൂപം-മണ്ണുകൊണ്ടു പിൻ പേരായരുളിയാദാമേവം – അതിന്റെശേഷം നാരിയെ ഉരുവാക്കി ദൈവം - പരമവർക്കു പൂരിതഭാഗൃവിശിഷ്ടമതാമൊരു തോട്ടം-ചമച്ചതിങ്കൽ - ഭൂരിതദുഃഖമിരുത്തിയവർക്കൊരു വാട്ടം-വരാവിംദി- വ്യേരിതമൊന്നു കൊടുത്തിതു കല്പനശ്രേഷ്ഠം-കനി ഭുജിപ്പാ- നോ-അരുതങ്ങറിവിൻമരമായതിലിഷ്ടം-മറുത്തുചെയ്താൽ വരുമേ മരണമന്നാളൊരു നീക്കമില്ലതിന്നു കരുതേണം നിങ്ങളെന്നുപരമൻ ചൊന്നവരോടു;- വെള്ള…

Related Songs