Malayalam Hymn
Vandanam yeshu nathhaa
Vandanam yeshu nathhaa lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
വന്ദനം യേശുനാഥാ
വന്ദനം ചെയ്തിടുന്നു (2)
പാരിൽ വേറൊരു നാമമില്ല
ആശ്വാസമേകിടുവാൻ
പാരിൽ വേറൊരു നാമമില്ല
ആകുലം നീക്കിടുവാൻ
1 മർത്ത്യരിൻ പാപങ്ങൾ ക്ഷമിപ്പാൻ
നിത്യജീവൻ നൽകുവാൻ (2)
നീയല്ലോ ഏക ദൈവം
നീയല്ലാതാരുമില്ല
സത്യവും മാർഗ്ഗവും ജീവനും നീയേ
നീ മാത്രം യേശുനാഥാ (2);- വന്ദനം...
2 മരണനിഴൽ താഴ്വരയിൽ
ശരണം നിൻ ചിറകിൻ കീഴിൽ (2)
ഘോരമാം കൂരിരുളിൽ
പാരം വലഞ്ഞിടുമ്പോൾ
ചാരത്തണഞ്ഞെൻ ഭാരം വഹിപ്പാൻ
നീ മാത്രം യേശുനാഥാ (2);- വന്ദനം...
3 കാൽവറി ക്രൂശിൽ സ്നേഹനിണം
എനിക്കായ് നീ ചൊരിഞ്ഞൂ (2)
എൻ പാപം നീ ചുമന്നു
എൻ രോഗം നീ വഹിച്ചു
ഈ മഹൽസ്നേഹദാനത്തിനായെന്നും
സ്തോത്രം യേശുനാഥാ (2);- വന്ദനം...