Malayalam Hymn
Vandanam vandanam vandanam nathhaa
Vandanam vandanam vandanam nathhaa lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
വന്ദനം വന്ദനം വന്ദനം നാഥാ
വന്ദനം യേശുപരാ
വന്ദിതനാം വല്ലഭനാം യേശുപരാ
1 ആദിയുഗങ്ങൾക്കു മുന്നമേ നിന്നിൽ
തിരഞ്ഞെടുത്തെന്നോ നാഥായെന്നെ
നിരുപമ സ്നേഹം തവ തിരുസ്നേഹം
അനുദിനവും പുകഴ്ത്തിടും
ഞാൻ സ്തുതിച്ചിടും ഞാൻ;-
2 സ്വർഗ്ഗമഹിമകൾ വിട്ടു നീയെന്നെ
നീചജഗത്തിൽ തേടിയോ? നാഥാ!
നികരില്ലാ സ്നേഹം തവതിരുസ്നേഹം
അനുദിനവും പുകഴ്ത്തിടും
ഞാൻ സ്തുതിച്ചിടും ഞാൻ;-
3 രക്തം ചൊരിഞ്ഞെന്നെ വീണ്ടെടുപ്പാനായ്
മൃത്യു വരിച്ചോ? കുരിശിലെൻ നാഥാ!
അളവില്ലാ സ്നേഹം തവതിരുസ്നേഹം
അനുദിനവും പുകഴ്ത്തിടും
ഞാൻ സ്തുതിച്ചിടും ഞാൻ;-
4 ഇത്ര മഹാദയ തോന്നുവതിന്നായ്
എന്തുള്ളു നന്മയീ സാധുവിലോർത്താൽ
അതിരില്ലാ സ്നേഹം തവതിരുസ്നേഹം
അനുദിനവും പുകഴ്ത്തിടും
ഞാൻ സ്തുതിച്ചിടും ഞാൻ;-