Malayalam Hymn
Kalvari kunninmel - Old rugged cross
Kalvari kunninmel - Old rugged cross lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 കാൽവരി കുന്നിന്മേൽ
നിൽപ്പൂ വൻ ക്രൂശതാ
നിന്ദിതൻ, പീഡിതനും
പാപലോകത്തിന്നായ്
എൻ പ്രീയ രക്ഷകൻ
ആ ക്രൂശതിൽ യാഗമായി
ch: ഞാൻ ഓർത്തീടും ക്രൂശതിനെ
ആ ക്രൂശിനെ പുണർന്നീടും
എൻ നേട്ടങ്ങൾ കൈവെടിഞ്ഞും
ഞാനാ കിരീടത്തിന്നായ്
2 ക്രൂശതിൽ അല്ലയോ
എൻ മോചന, ശുദ്ധിക്കായ്
പ്രാണനെ വെടിയവേ
തിരുനിണക്കറയേറ്റ
ഘോരമാ ക്രൂശിതിൽ
നിൻ സൗന്ദര്യം ദർശിപ്പൂ ഞാൻ;- ch
3 വിശ്വസ്തനായിതാ
ഞാൻ സദാ മേവീടും
നിന്ദ ദുഷി പേറിടും ഞാൻ
മഹത്വം പങ്കിടാൻ
താൻ വിളിച്ചെന്നെയും
തൻ ഗേഹേ അണയ്ക്കും വരെ;- ch