Malayalam Hymn
Karthave ninte koodarathil
Karthave ninte koodarathil lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
കർത്താവെ നിന്റെ കൂടാരത്തിൽ
പാർത്തിടുന്നവനാർ..?
നിത്യം വസിക്കുന്നതാർ..? (2)
1 നിഷ്കളങ്കനായ് നടന്ന്
നീതി പ്രവർത്തിച്ചീടുന്നവൻ (2)
ഹൃദയപൂർവ്വം സത്യം പറഞ്ഞ്
നേരോടെ നടക്കുന്നവൻ (2)
2. നാവുകൊണ്ട് വ്യാജം ചൊല്ലാതെ?
സ്നേഹിതനു ദോഷം ചെയ്യാതെ (2)
നിന്ദ്യമായ വാക്കുകളൊന്നും
ഉച്ചരിച്ചു പാപം ചെയ്യാതെ (2)
3. ഭക്തന്മാരെ ആദരിച്ചീടും
സത്യദൈവ സേവ ചെയ്തിടും (2)
സത്യം ചെയ്തു ചേതം വന്നാലും
മാറാതെ നിലനില്പവൻ (2)
4 വെടിപ്പുള്ള കൈകളുള്ളവൻ
നിർമ്മല ഹൃദയമുള്ളവൻ (2)
ഈ വിധത്തിലുള്ള മനുഷ്യൻ
ഒരുനാളും കുലുങ്ങുകില്ല (2)