Malayalam Hymn
Nin vachanam en kaalinu deepamaayi
Nin vachanam en kaalinu deepamaayi lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നിൻ വചനം എൻ കാലിനു ദീപമായി
ആ വെളിച്ചം എൻ പാതയിൽ എന്നും (2)
കൊതിയേറുന്നേ നിൻ അരികിൽ വന്നീടുവാൻ
കണ്ണീരിൽ ആ പാതം കഴുകി തുടയ് ക്കുവാൻ
ആ മാർവിടത്തിൽ എന്നും ചേർന്നിരിപ്പാൻ
നിൻ മാർവിടത്തിൽ എന്നും ചേർന്നിരിപ്പാൻ
എൻ വേദനയിൽ ആശ്വാസമായി
എൻ ഏകാന്തതയിൽ കരം പിടിച്ചു (2)
ആ സ്നേഹത്തെ ഓർത്തിടുമ്പോൾ
നന്ദിയാൽ പാടും ഞാൻ ദിനവും
നന്ദിയാൽ പാടും ഞാൻ ദിനവും;- കൊതിയേറു...
എൻ പ്രത്യാശ നാടിനെ നോക്കി ഞാൻ
കൊതിയോടെന്നും കാത്തു ഞാൻ നിൽക്കുന്നേ (2)
ആ നാഥന്റെ വരവിനെ ഓർക്കുമ്പോൾ
നന്ദിയാൽ പാടും ഞാൻ ദിനവും
നന്ദിയാൽ പാടും ഞാൻ ദിനവും;- നിൻ വചനം...