Malayalam Hymn
Mizhineer ozhukidumpol
Mizhineer ozhukidumpol lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
മിഴിനീർ ഒഴുകിടുമ്പോൾ
ഹൃദയം തകർന്നീടുമ്പോൾ
രക്ഷിപ്പാനായ് കരം നീട്ടും ദൈവം
ജീവനുള്ള ദൈവം ജീവനുള്ള ദൈവം (2)
ഇയ്യോബിൻ നിലവിളിപോലെ
എനിക്കെല്ലാം പ്രതികൂലമാകുമ്പോൾ
അവൻ കടന്നുവരും
വൈരിയെ ബന്ധിക്കും
ജീവനുള്ള ദൈവം...
കടലല ഉയരുന്നപോലെ
എനിക്കെതിരെ വാതിലുകൾ അടയുമ്പോൾ
ആ വാതിലുകൾ തുറക്കും
ദുർഘടങ്ങൾ നീക്കും
ജീവനുള്ള ദൈവം...
ഉറ്റവർ വിടകെന്നെണ്ണുമ്പോൾ
എന്നെ പഴിപറഞ്ഞവർ ദുഷിച്ചിടുമ്പോൾ
ആ കരതലം നീട്ടി
കണ്ണീർ തുടച്ചിടും
ജീവനുള്ള ദൈവം...