Kanunnu njaan yahil enikaashrayoru

Malayalam Hymn

Kanunnu njaan yahil enikaashrayoru

Kanunnu njaan yahil enikaashrayoru lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കാണുന്നു ഞാൻ യാഹിൽ എനിക്കാശ്രയമായൊരു ശാശ്വതപാറ 1 സുസ്ഥിര മാനസനേവനുമെൻ യാഹിൽ ആശ്രയം വയ്ക്കുകിൽ അനുദിനം നാഥൻ കാത്തിടുമവനെ നൽ സ്വസ്ഥതയോടെ പാർത്തിവനവൻ തിരുകരങ്ങളിലെന്നും;- 2 കുന്നുകളകലും വൻ പർവ്വതനിരയും തന്നിടം വിട്ടു പിന്മാറിയെന്നാലും നീങ്ങുകില്ലവൻ ദയ എന്നിൽ നിന്നതുപോൽ നിലനിൽക്കും സമാധാന നിയമവും നിത്യം;- 3 ജ്വലിക്കിലുമവൻ കോപം ക്ഷണനേരം മാത്രം നിലനിൽക്കും പ്രസാദമോ ജീവാന്ത്യത്തോളം വസിക്കിലും നിലവിളി രാവിലെൻകൂടെ ഉദിക്കുമേ ഉഷസ്സതിൽ ആനന്ദഘോഷം;- 4 ചെയ്‌വതില്ലവൻ നമ്മൾ പാപത്തിനൊത്തപോൽ പ്രതിഫലമരുളുന്നില്ല കൃത്യങ്ങൾ ഗണിച്ചും വാനമീ ഭൂവിൽ നിന്നുയിർന്നിരിപ്പതുപോൽ പരൻ ദയ ഭക്തൻമേൽ വലിയതു തന്നെ;- 5 ഒടിക്കുകില്ലവനേറ്റം ചതഞ്ഞതാം ഓട കെടുത്തുകില്ലവൻ തിരി പുക വമിക്കുകിലും നടത്തും തൻ വിധി ജയം ലഭിക്കും നാൾവരെയും തളരാതെ അവൻ ഭൂവിൽ സ്ഥാപിക്കും ന്യായം;- 6 വഴുതിടാതവനെന്നെ കരങ്ങളിൽ കാത്തു നിർത്തും തൻമഹിമയിൻ സവിധത്തിൽ നാഥൻ കളങ്കമറ്റാനന്ദ പൂർണ്ണതയോടെ ഭവിക്കട്ടെ മഹത്വമങ്ങവനെന്നും ആമേൻ;-

Related Songs