Bhakshanamavar kazhicchidumpol yeshu

Malayalam Hymn

Bhakshanamavar kazhicchidumpol yeshu

Bhakshanamavar kazhicchidumpol yeshu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഭക്ഷണമവർ കഴിച്ചിടുമ്പോഴേശുനായകൻ പക്ഷമോടുപാനഭാജനമെടുത്തു വാഴ്ത്തിനാൻ. ചൊന്നു നിങ്ങൾ വാങ്ങിപ്പങ്കുവച്ചുകൊള്ളുവീനിതു പൊന്നുലോകദേവരാജ്യമിന്നിലംവരുംവരെ ഇന്നിമേലിൽമുന്തിരിയിൽ നിന്നു ഞാൻ കുടിക്കി ല്ലെന്നു നിങ്ങളോടു ഞാനുരച്ചിടുന്നിതു ദൃഢം ആർ വലിയവനവരിലെന്നൊരു വിവാദമ- ന്നേര മായവർക്കുണ്ടായി വന്നതാലവരോടു, കർത്തനും പറഞ്ഞു ജാതികൾക്കരചരായവർ കർത്തൃതനടത്തിയേവരുന്നവരിലേററവും, പാരിലായവരിൽ നായകത്വമുള്ളവരുപ- കാരികളെന്നു പ്രസിദ്ധിയുള്ളവരല്ലോദൃഢം: നിങ്ങളപ്രകാരമല്ല നിങ്ങളിൽ വലിയവൻ ഇങ്ങളിയവനെപ്പോലെയായ്_വരേണ്ടതാകുന്നു. ചേലോടുശുശ്രൂഷചെയ്തു വന്നിടുമൊരാളിനെ പോലെയായ്-വരേണ്ടതു നടത്തുന്നോനസംശയം. ആരുപോൽമഹാൻ ശുശ്രൂഷചെയ്തീടും മനുജനോ? ചാരിപ്പന്തിയിലിരുന്നുകൊണ്ടിടും മനുഷ്യനോ? നിങ്ങൾമദ്ധ്യേ ഞാൻ നിൽക്കുന്നു ദാസനെപ്പോലെങ്കിലും നിങ്ങളെൻപരീക്ഷയിലെന്നോടു പാർത്തവരല്ലോ എൻപിതാ നേമിച്ചെനിക്കുതന്നപോൽ രാജ്യം നിങ്ങൾ- ക്കൻപോടുനേമിച്ചു ഞാനുമായതുതരുന്നുണ്ടു്! നൂനമെൻസാമ്രാജ്യത്തിങ്കൽ എന്റെ മേശയിൽ നിന്നും പാനം ചെയ്തുമിസ്രയേൽ ഗോത്രങ്ങൾ പന്തിരണ്ടിനും, ഈഷലെന്നിയെ ന്യായംവിധിച്ചു കൊണ്ടു നിങ്ങൾ സിം- ഹാസനങ്ങളിലിരുന്നു വാഴുമേ സന്തോഷമായ്‌. മന്നവാ! മഹോന്നതന്റെ നന്ദനാ! ദയാനിധേ! വിണ്ണിലൊന്നുനോക്കുവാനപാത്രമാമിപ്പാപിമേൽ, ഉന്നതത്തിൽ നിന്നു നിൻ കൃപ പൊഴിഞ്ഞു യേശുവെ! പൊന്നുലോകം ചേർന്നുകൊൾവാനെന്നെ നീ നടത്തുക.

Related Songs