Sangkeerthanangalaalum sthuthikalaalum

Malayalam Hymn

Sangkeerthanangalaalum sthuthikalaalum

Sangkeerthanangalaalum sthuthikalaalum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സങ്കീർത്തനങ്ങളാലും സ്തുതികളാലും യഹോവ തൻ നാമം വാഴ്ത്തുക നാം തൻ നന്മകൾ അനുദിനം ധ്യാനിച്ചിടാം നന്ദിയോടെ ഘോഷിച്ചിടാം (2) 1 ബലഹീനതയിൽ ബലമായ് തുണയായ് നമ്മെ അനുദിനം നടത്തിടും താൻ കുരിശിൻ തണലിൽ കൃപയിൻ മറവിൽ നമ്മെ മാർവ്വതിലണച്ചിടും താൻ (2) പരിപാവനമാം തൻ സ്നേഹമതെന്നെന്നും പാടി പുകഴ്ത്തിടുക (2);- സങ്കീർ... 2 മേഘസ്തംഭത്തിനാൽ അഗ്നിത്തൂണതിനാൽ നമ്മെ നയിച്ചിടും ദൈവമവൻ ആഴിതൻ നടുവിൽ താണുപോകാതെന്നും നമ്മെ ഉയർത്തിടും കർത്തനവൻ (2) പരിപാലിച്ചിടും തൻ കൃപകളതെന്നെന്നും പാടി സ്തുതിച്ചിടുക (2);- സങ്കീർ... 3 ശത്രുപാളയത്തിൽ മൃഷ്ടഭോജ്യമതാൽ നമ്മെ പാലിയ്ക്കും ദൈവമവൻ ആപൽക്കാലമതിൽ രക്ഷയാം ചിറകിൽ നമ്മെ മറച്ചിടും നാഥനവൻ (2) തൻ നീതിയും ദയയും മഹിമയും എന്നെന്നും വാഴ്ത്തി വർണ്ണിച്ചിടുക (2);- സങ്കീർ...

Related Songs