Yeshu maheshaa denadayaalo

Malayalam Hymn

Yeshu maheshaa denadayaalo

Yeshu maheshaa denadayaalo lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശു മഹേശാ ദീനദയാലോ കനിയണം പാപികളിൽ-നിരന്തരം 1 ഏഴകളിൻ പിഴയാകവെ പോക്കി വാഴണം ഈ യോഗം! -നിരന്തരം;- 2 സന്നിധി ബോധം നൽകുക പരനേ നിന്നടിപണിവോരിൽ -നിരന്തരം;- 3 നിൻ തിരു നാമം കീർത്തനം ചെയ്-വാൻ ചിന്തുക വരമധികം-നിരന്തരം;- 4 നിൻ തിരുവചനം ഫലപ്രദമായി വിതയ്ക്കുകിന്നടിയാരിൽ-നിരന്തരം;- 5 വചനം ശ്രവിച്ചിടും നിൻ പ്രിയമക്കൾ അനുതാപ്തരായിടണം-നിരന്തരം;- 6 ആത്മാഭിഷേകപ്രാപ്തരായ് നിൻ വര- ദാനങ്ങൾ വരിക്കണം-നിരന്തരം;- 7 നിൻ സുവിശേഷം നാടുകളാകെ വൻ ജയധ്വനി മുഴക്കിടേണം-നിരന്തരം;- 8 സ്നേഹസ്വരൂപാ നിൻ സ്നേഹത്തിന്റെ ദാർഢ്യം ഗ്രഹിച്ചീടാൻ വരമരുൾക-നിരന്തരം;- 9 നീതിയിൽ സൂര്യാ നിൻ തേജസ്സാലെന്നുടെ ആധികളകറ്റിടേണം-നിരന്തരം;-

Related Songs