Oru naill njan anjeedume parane

Malayalam Hymn

Oru naill njan anjeedume parane

Oru naill njan anjeedume parane lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഒരു നാളിൽ ഞാൻ അണഞ്ഞീടുമേ പരനേ നിന്റെ ഭവനമതിൽ പതിനായിരങ്ങളിൽ അതിശ്രേഷ്ടനാകും തിരുമുഖം ദർശിക്കുവാൻ(2) ഒരു നാളിൽ ഞാൻ അണഞ്ഞീടുമേ... 1 പരദേശിയായി ഞാൻ പാർത്തെന്നാലും പരിപാലിച്ചീടാമെന്നും പരിശോധനകളെ ധരണം ചെയ് വാൻ കരുത്തേകി നടത്താമെന്നും; പരമോന്നതനാം പരിശുദ്ധ ദേവന്റെ അരുമസ്വരം കേട്ടു ഞാൻ(2) 2 മനുഷ്യരിലാശ്രയം കണ്ടിടാതെ ബലവാനാം നിൻസവിധേ പ്രഭുക്കളിലാശ്രയം വച്ചിടാതെ ബലവാനാം നിൻസവിധേ; അതിമോദമോടെ അണയുന്നു ഞാനിന്നു അനുഗ്രഹിച്ചീടേണമേ(2)

Related Songs