Malayalam Hymn
Karthaven nalloridayan
Karthaven nalloridayan lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
കർത്താവെൻ നല്ലോരിടയൻ
വത്സലനാം നായകനും താൻ
തൻ കൃപയാൽ മേച്ചിടുമെന്നെ:
കുറവേതുമെനിക്കില്ലതിനാൽ
1 പച്ചപ്പുൽ തകിടികളിൽ താൻ
വിശ്രാന്തിയെനിക്കരുളുന്നു
നിശ്ചലമാം നീർച്ചോലയതിൻ
സവിധത്തിൽ ചേർത്തിടുമെന്നെ;-
2 എൻ പ്രാണനു ശീതളമാകും
തിരുനാമമതോഓർമിച്ചെന്നെ
നേർവഴയിൽ തന്നെ നയിപ്പൂ
കുറവേതുമെനിക്കില്ലതിനാൽ;-
3 ഇരുൾ മൂടീയ സാനുവിലും ഞാൻ
ഭയമെന്തെന്നറിയുന്നീലാ
ചെങ്കോലും ശാസകദണ്ഡും
എൻ കാലിൻ മാർഗ്ഗമതാകും;-
4 ശത്രുക്കൾ കാൺകെയെനിക്കായ്
പ്രത്യേക വിരുന്നുമൊരുക്കി
അവിടുന്നെൻ മൂർധാവിൽ താൻ
തൈലത്താലഭിഷേകിച്ചു;-
5 കവിയുന്നെൻ ചഷകം നിത്യം
അവിടുന്നെൻ നല്ലോരിടയൻ
കനിവായ് താൻ സ്നേഹിച്ചിടുമെൻ
കർത്താവും നാഥനുമങ്ങ്;-
6 നൽവരവും കൃപയും നിത്യം
പിൻതുടരും സുതനാമെന്നെ
കർത്താവിൻ ഭവനം തന്നിൽ
പാർത്തിടും ചിരകാലം ഞാൻ;-