Yeshuvin arikil vaa paapi

Malayalam Hymn

Yeshuvin arikil vaa paapi

Yeshuvin arikil vaa paapi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശുവിന്നരികിൽ വാ പാപി ഈശൻ നിൻ ദുരിതങ്ങൾ തീർത്തിടും വേഗം 1 പാപത്തിൽ വളർന്നു നീ നരകത്തീയിൽ വീണു താപത്താലെരിയാതെ വരിക വൈകാതെ 2 നിൻപാപമഖിലവും തൻ കണ്ണിന്നു മുമ്പാകെ കാണുന്നായതിനാലെ താണു നീ വേഗം 3 പാപിക്കാശ്രയമായി താനല്ലാതെയില്ലാരും പാദേ ചേർന്നിടുന്നോരെ പാലിക്കുന്നോരു 4 ആണിപ്പാടുകളുള്ള പാണി നീട്ടിയും കൊണ്ടു ക്ഷീണരെ വിളിക്കുന്നു കാണുന്നില്ലേ നീ? 5 ഒന്നുകൊണ്ടുമെൻ ചാരേ വന്നിടും നരരെ ഞാൻ നിന്ദിച്ചു ത്യജിക്കയില്ലെന്നു ചൊന്നൊരു 6 നിന്നെ നോക്കിയും കൊണ്ടുകണ്ണുനീർ ചൊരിയുന്നു പിന്നെയെന്നു നീ ചിത്തേ ചിന്തിച്ചിടാതെ 7 ഉന്നതൻ വിളികേട്ടു പിന്നാലെ വരികെന്നാൽ പൊന്നുലോകത്തിലെന്നും സാമോദം വാഴാം

Related Songs