Yahova mahathbhutha devadhidevan

Malayalam Hymn

Yahova mahathbhutha devadhidevan

Yahova mahathbhutha devadhidevan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യഹോവ മഹാത്ഭുത ദേവാധിദേവൻ യഹോവ മഹോന്നത രാജാധിരാജൻ നീതി സിംഹാസന ന്യായാധിപൻ (2) 1 അത്യുത്തമം തൻക്രിയ, അത്യുന്നതമേ തൻ നാമം അവനല്ലോ പിതാവ്, അനശ്വരനാം ദൈവം അവനല്ലോ സൃഷ്ടിതാവ് രക്ഷയും ചെയ് തോൻ (2) ആയവൻ പാദം ഭജിച്ചിടുക;- യഹോ.... 2 യിസ്രയേൽ പരിശുദ്ധൻ; മഹത്വത്തിൻ രാജാവ് യാക്കോബിന്റെ ദൈവം താൻ എന്നും കൂടെയുണ്ടല്ലോ അവനിയിൽ ആശ്രയിപ്പാൻ അവൻ മാത്രമേ (2) ആരും ലജ്ജിക്കയില്ല ഹല്ലെല്ലൂയ്യാ;- യഹോ.... 3 കർത്താധി കർത്താവ് താൻ, രാജാധി രാജാവു താൻ കരുതിടും ഭക്തർക്ക് അനശ്വര ഭവനം കാത്തിരിക്കും തൻ സഭയെ സ്വീകരിപ്പാനായ് (2) കാന്തൻ വരും വേഗം ഹല്ലേലൂയ്യാ;- യഹോ....

Related Songs