Malayalam Hymn
Enne vazhi nadathunnon
Enne vazhi nadathunnon lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എന്നെ വഴി നടത്തുന്നോൻ
എന്നെ വഴി നടത്തുന്നോൻ
എന്റെ ഈ മരുയാത്രയിൽ താളടിയാകാതെ
എന്നെ നടത്തുന്നോൻ
1 രോഗം മരണങ്ങൾ ഓളങ്ങളായി
ഏറി ഉയരുമ്പോൾ
എന്റെ വിശ്വാസക്കപ്പൽ താളടിയാകാതെ
എന്നെ നടത്തുന്നോൻ;- എന്നെ...
2 ശത്രുവിൻ ശക്തികൾ ഓരോ ദിവസവും
ഏറി ഉയരുമ്പോൾ
എന്റെ ശത്രുക്കൾ മുമ്പാകെ ഓരോ ദിവസവും
മേശ ഒരുക്കുന്നോൻ;- എന്നെ...
3 സാറാഫുകൾ അവർ ഓരോദിവസവും
പാടി പുകഴ്ത്തുമ്പോൾ
അതിൽ ഉന്നതമായ സ്ഥാനങ്ങളിന്മേൽ
എന്നെ നടത്തുന്നോൻ;- എന്നെ...
4 ബാലസിംഹങ്ങളും ഇര കിട്ടാതെ
വിശന്നിരിക്കുമ്പോൾ (2)
എനിക്കന്നന്നു വേണ്ടുന്നതൊക്കെയും നൽകി
വഴി നടത്തുന്നോൻ (2);- എന്നെ...
5 നീതിമാൻ സന്തതി അപ്പമിരപ്പതു
കാണുവാൻ സാധ്യമല്ല (2)
ദൈവം കേരിത്തു തോട്ടിലും സാരഫ്ത നാട്ടിലും
പോറ്റിപ്പുലർത്തുന്നോൻ (2);- എന്നെ...
6 ജീവന്റെ അപ്പമായ് അർപ്പണം ചെയ്തോൻ
ജീവിച്ചിരിക്കുന്നതാൽ (2)
ഞാനും ജീവന്റെ പാതയിൽ ജീവന്റെ നാഥനാൽ
ജീവിച്ചു മുന്നേറും (2);- എന്നെ...