Mahimayulla parama raajaa

Malayalam Hymn

Mahimayulla parama raajaa

Mahimayulla parama raajaa lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 മഹിമയുള്ള പരമ രാജാ! മഹിമയോടിന്ന് നിന്റെ മഹത്വമുള്ള ആലയത്തിൽ എഴുന്നരുളുക 2 കറ കളങ്കം മാലിന്യങ്ങളൊന്നുമില്ലാതെ-നാഥാ സഭയൊന്നാകെ വിശുദ്ധീകരിച്ചാശിർവദിക്ക;- മഹി… 3 പുതിയ ദൂതു സഭയിലിന്നു വെളിപ്പെടുത്തുവാൻ-നിന്റെ പുതിയ ശക്തി പറയും ദാസർക്കരുളിടേണമേ;- മഹി… 4 ആദ്യ നൂറ്റാണ്ടിൽ നടന്ന ശക്തികളെല്ലാം-നിന്റെ പരിശുദ്ധമാം സഭയിലിന്നും നടത്തീടേണമേ;- മഹി… 5 അത്ഭുതങ്ങൾ അടയാളങ്ങൾ രോഗശാന്തികൾ-സഭയിൽ സ്പഷ്ടമായി കണ്ടിടുവാൻ വാഞ്ചിച്ചിടുന്നേ;- മഹി… 6 സഭ കൂടുമ്പോളുള്ളതായ കൃപവരങ്ങളെ-നിന്റെ സഭയിലുള്ള ദാസർ മേൽ നീ പകർന്നിടേണമേ;- മഹി… 7 വിശുദ്ധർ കൂട്ടം സഭയൊന്നാകെ ഐക്യമാകുവാൻ-ഞങ്ങൾ വിശുദ്ധരോടു ചേർന്നു നിന്നു പ്രാർത്ഥിച്ചിടുന്നേ;- മഹി… 8 സ്തോത്രസ്വരം സഭയൊന്നാകെ മുഴങ്ങിടുവാനായ്-ഇപ്പോൾ സ്തോത്രത്തിനു യോഗ്യനാം നിൻ പാദേ വീഴുന്നേ;- മഹി...

Related Songs