Parama karunarasarashe

Malayalam Hymn

Parama karunarasarashe

Parama karunarasarashe lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പരമ കരുണാരസരാശേ ഓ പരമകരുണാരസരാശേ 1 പാരിതിൽ പാതകിയാമെനിക്കായി നീ പരമ ഭവനമതിനെ വെടിഞ്ഞ കരുണയൊരുപൊഴുതറിവതിന്നിടരറുവതിന്നരുളിന കരണമതു തവ ചരണമാം മമ ശരണമാം ഭവ തരണമാമയി;- 2 നാഥാ നിന്നാവിയെൻ നാവിൽ വന്നാകയാൽ നവമാ യുദിക്കുംസ്തുതികൾധ്വനിക്കും നലമൊടഹമുര ചെയ്തിടുംമമ ചെയ്തിടും നിൻകൃപാ കലിതസുഖമിഹമരുവിടും സ്തവമുരുവിടും ദയ പെരുകിടുന്നൊരു 3 ശാപമീഭൂവിൽനിന്നാകവേ നീങ്ങുവാൻ സകലാധിപ വാനൊളിയാൽ നിറവാൻ സകല മനുജരിലമിതമാം സുഖമുയരുവാൻ സാദരം പകരുകരു ളതിസുലഭമാ യതിവിപുലമായ് ബഹുസഫലമാമയ്;-

Related Songs