Malayalam Hymn
Aaradhana rajadhi rajavaam
Aaradhana rajadhi rajavaam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ആരാധന രാജാധി രാജാവാം
കർത്താധികർത്താവിന്
യാഗമായ് എന്നാത്മ ദേഹീ-
ദേഹം പൂർണ്ണമായ്
ആകാശവും ഭൂമിയും
നിൻ മഹത്വം വർണ്ണിച്ചീടും
സർവ്വചരാചരസൃഷ്ടിക്കും കാരണം
ആയവൻ നീ എന്നും ആരാധ്യനേ
ഞാനുമെന്റെ സർവ്വസ്വവും
സൗരഭ്യമാം യാഗമായി
തിരുനാമകീർത്തിയ്ക്കായ് അർപ്പണം ചെയ്യുന്നു
സ്വീകരിച്ചാശിഷം നല്കിടണേ
നിൻ സ്തുതിക്കായ് എൻ നാവിനെ
നിൻ സേവയ്ക്കായ് എൻ ജീവനെ
ശക്തീകരിക്ക നിൻ ആത്മചൈതന്യത്താൽ
ഭൂലോകമെങ്ങും നിൻ സാക്ഷിയാവാൻ