Malayalam Hymn
Njan Mounamayirikkathe - Ente vilaapatthe
Njan Mounamayirikkathe - Ente vilaapatthe lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എന്റെ വിലാപത്തെ നിർത്തമാക്കി തീർത്തവനെ
എന്റെ രട്ടു അഴിച്ചു സന്തോഷം ഉടുപ്പിച്ചവൻ
ഞാൻ മൗനമായിരിക്കാതെ
സ്തുതിപാടും സ്തോത്രം ചെയ്യും (2)
chorus
സ്തുതിപാടിടാം സ്‌തോത്രംചെയ്യാം
വിശുദ്ധനാമത്തെ ഉയർത്തിടാം (2)
കുലുങ്ങി പോകുവാൻ ഇടവരില്ല
സാന്നിദ്ധ്യം മറവായി കൂടെയുണ്ട് (2)
ഉടഞ്ഞപാത്രം പോൽ ആയയെന്നെ
മാനപാത്രമായി മാറ്റിയല്ലോ (2);-
രാവും പകലും മറവിടമായി
കൂടാരത്തിൽ എന്നെ ഒളിപ്പിക്കുമെ (2)
വിശ്വസ്തദൈവം വീണ്ടെടുത്തത്താൽ
എൻ കാലുകളെ വിശാലമാം സ്ഥലത്താക്കി (2);-
കേട്ടത് കണ്ണാൽ കാണും ഞാൻ
വാഗ്ദത്തം ഓരോന്നായി നിറവേറിടും (2)
സകലവും കീഴാക്കിതരുന്നവനെ
അതിമഹത്തായ എൻ പ്രതിഭലമേ (2);-