Njan aare bhayapedum ente

Malayalam Hymn

Njan aare bhayapedum ente

Njan aare bhayapedum ente lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ഞാൻ ആരെ ഭയപ്പെടും എന്റെ വിശ്വാസ ജീവിതത്തിൽ(2) ഭാരങ്ങൾ ഏറിടും സ്നേഹിതർ മാറിടും ജീവിതപാതകളിൽ(2) യേശു എന്റെ കൂടെയുണ്ട് എന്റെ കോട്ടയും ശരണവുമേ(2) ഒരു സൈന്യമെന്റെ നേരെ പാളയമിറങ്ങിയാൽ ഞാൻ ഭയപ്പെടില്ല(2) 2 സാരേഫാത്തിലും കെരീത്തിലും ചൂരച്ചെടിയുടെ ചുവട്ടിലും(2) ഏലിയാവിനെ പോറ്റിയ ദൈവമെന്നെയും പോറ്റിടും(2);- യേശു... 3 കരുതും എന്നു ഞാൻ കരുതിയ ആരും വന്നില്ല കാണുവാൻ(2) കരഞ്ഞു ഞാൻ എന്റെ ഭാരത്താൽ അരികിൽ വന്നവൻ സ്നേഹത്താൽ(2);- യേശു... 4 നാളെയെ ഓർത്ത് ഭാരമോ? നാളുകൾ ഏറെ ഇല്ലിനി(2) കാഹളധ്വനി കേൾക്കുവാൻ കാലമില്ലിനി കാത്തിടാം(2);- യേശു...

Related Songs