Malayalam Hymn
Vanngedunna njngal thirusannidhe nathhaa
Vanngedunna njngal thirusannidhe nathhaa lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
വണങ്ങീടുന്നേ ഞങ്ങൾ തിരുസന്നിധേ നാഥാ
ഭാരങ്ങളെല്ലാം വഹിച്ചീടുന്ന എൻ പ്രിയനേ (2)
എല്ലാ ഹൃദയവും താഴ്ത്തിടുന്നെ സമ്പൂർണ്ണമായി (2)
ആരാധ്യനെ സ്തുതികൾക്ക് യോഗ്യനെ (2)
തിരുമുമ്പിൽ സ്തോത്ര ഗാനം പാടിടും (2)
ഹോശന്നാ... ഹോശന്നാ... (2)
ഹൃദയം ശോധന ചെയ്യും ദൈവമേ
എന്നെ കഴുകണേ തിരുവചനത്താൽ (2)
ചേർന്നിരിപ്പാൻ മാർവ്വിൽ ചാഞ്ഞുറങ്ങാൻ
എൻ യേശു മാത്രം എൻ യേശു മാത്രം (2)
കുശവൻ തൻ കൈയ്യിലെ കളിമൺ പോലെ ഞാനിതാ
നൽകുന്നേ പൂർണമായ് നിൻ കരങ്ങളിൽ (2)
മാനപാത്രമായി ഉപയോഗമുള്ളതാക്കി
നിന്നിഷ്ടം എന്നിൽ നിറവേറ്റിടേണേ (2)