Kalvari kurishathinmel thungiyoreshu

Malayalam Hymn

Kalvari kurishathinmel thungiyoreshu

Kalvari kurishathinmel thungiyoreshu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കാൽവറിക്കുരിശതിന്മേൽ തുങ്ങിയോരേശുദേവൻ - പഞ്ചമുറിവുകളാൽ പ്രാണൻ വെടിഞ്ഞല്ലോ നിന്റെ പേർക്കായ് 1 തൻ ദിവ്യ സ്നേഹം നീ കാണുന്നില്ലേ? തൻ ദിവ്യ ശബ്ദം നീ കേൾക്കുന്നില്ലേ? ഈ മഹൽത്യാഗം നിനക്കായല്ലോ നിൽക്കു നോക്കു ചിന്തിക്കു നീ(2);- കാൽവറി... 2 സ്നേഹത്തിൻ മൂർത്തിയാം ദൈവപുത്രൻ സ്നേഹിച്ചിടുന്നിതു നിന്നെയല്ലേ ഈ ദിവ്യസ്നേഹം നീ കാണാഞ്ഞിട്ടോ പാപത്തിൻ അടിമയായ് ജീവിക്കുന്നോ(2);- കാൽവറി... 3 നിന്നെപ്പോൽ നിന്നയൽക്കാരനേയും സ്നേഹിപ്പാനരുളിയ കർത്താവല്ലോ തന്നത്താൻ രക്ഷിപ്പാൻ ഇച്ഛിക്കാതെ നമ്മുടെ രക്ഷയ്ക്കായി അർപ്പിച്ചത്(2);- കാൽവറി... 4 സ്രഷ്ടാവാം ദൈവം വിളിക്കുന്നില്ലോ സൃഷ്ടിയെ ദൈവം വിളിക്കുന്നല്ലോ കാൽവറി ക്രൂശു വിളിക്കുന്നല്ലോ അരികെ വരിക സോദരരേ!(2);- കാൽവറി...

Related Songs