Suvisheshatthin prathyaasha paara pole

Malayalam Hymn

Suvisheshatthin prathyaasha paara pole

Suvisheshatthin prathyaasha paara pole lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 സുവിശേഷത്തിൻ പ്രത്യാശ പാറ പോലെ സുസ്ഥിരമായ് നിന്നീടുന്നഹോ വചനം നല്കിയോൻ ഉവ്വും ആമേനുമാം നിത്യ നിയമം സത്യം ചെയ്തു വിശ്വസ്തരായ് പോരാടീടാം ആകയാൽ നാം വിശ്വാസ വീരരായ് നിന്നീടാം വ്യർത്ഥമല്ല നമ്മൾ പ്രയത്നം നേടും നാം ഫലം നിത്യതയിൽ നിശ്ചയം cho:തൻ മഹാ ദയയ്ക്കായ്, ജീവ പ്രത്യാശയ്ക്കായ്‌ നന്ദിയായ് ദൈവത്തെ സ്തുതിക്കാം മൃത്യുവെ പുത്രനാം യേശു ജയിച്ചല്ലോ ശക്തിയോടെ ഉയിർത്തല്ലോ താൻ 2 ലോകക്കാരല്ല നാം മേലത്രേ ഭവനം ദൈവം തീർത്ത നഗരം തന്നിൽ പീലാത്തോസിൻ മുൻപിൽ ധൈര്യമായ്‌ നിന്നോനാം രാജരാജനെ നാം ശ്രദ്ധിക്കാം അല്ല തന്റെ രാജ്യം ഈ ഭൂവെന്നിങ്ങനെ നല്ല സ്വീകാരം താൻ ചെയ്തല്ലോ പരദേശികൾ പോൽ നാമും സാക്ഷിച്ചീടാം ധര എത്ര നിസ്സാരം പാർക്കാൻ;- cho 3 തന്റെ കാന്തയാം നാം നേടും തൻ സ്വഭാവം ദൈവ നിറവാൽ നിറഞ്ഞിടും ചുളുക്കം കറകൾ കൂടാതെ സന്തോഷാൽ തെളിവായ് തൻ മുൻ നാം നിന്നീടും നമ്മുടെ ഹൃദയേ ദൈവം താൻ തുടങ്ങി ഈ മഹാ പ്രവൃത്തിയെന്നതാൽ വിശ്വസ്തരായ് നിൽക്കാം സഹിഷ്ണുതയോടെ ദർശിക്കും ജീവ പ്രത്യാശ നാം;- cho 4 ആകയാൽ കർത്തനെ വാഴ്ത്തുന്നീ വിളിക്കായ്‌ ഏകും താൻ സ്വർഗ്ഗീയവാകാശം യേശുവിൻ ജീവപുതുവഴി രക്തത്താൽ വിശുദ്ധ സ്ഥലേ നിറുത്തി നമ്മെ കാക്കുക ഞങ്ങളെ അഗ്നിയാത്മാവിനാൽ ജ്ഞാനത്തിൻ സ്നേഹത്തിൻ നിറവിൽ ക്രിസ്തൻ കൂട്ടവകാശികൾ നാം ജീവിക്കാം നിത്യമീ ഉന്നത ജീവനാൽ;- cho

Related Songs