Veendeduppin naladuthitha

Malayalam Hymn

Veendeduppin naladuthitha

Veendeduppin naladuthitha lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 വീണ്ടെടുപ്പിൻ നാളടുത്തിതാ മാറ്റൊലി ഞാൻ കേട്ടിടുന്നിതാ ലോകമെങ്ങും പോകാം സാക്ഷികളായിത്തീരാം കാലമെല്ലാം തീരാറായല്ലോ വേഗം നാം പോയിടാം വേഗം നാം പോയിടാം കാലമെല്ലാം തീരാറായല്ലോ 2 ശത്രു നിന്റെ മുമ്പിലുള്ളതാൽ തെല്ലുമെ ഭയന്നിടേണ്ട നീ എന്തുക സർവ്വായുധം കോട്ടകാത്തുകൊള്ളുക ക്രിസ്തു തന്നെ സേനാനായകൻ;- വേഗം... 3 ദേശത്തിന്റെ കാവൽ ചെയ്തിടും കാവൽക്കാരാ രാത്രി എന്തായി? ദൂരെനിന്നുകേൾക്കും നാദമെന്റെ കാതിൽ കാവൽക്കാരാ രാത്രി എന്തായി;- വേഗം... 4 വന്നീടും പ്രഭാതം ഒന്നതിൽ അന്നു വന്നുദിക്കും സൂര്യനായ് അന്നു തന്റെ വിശുദ്ധർ നിത്യതയിലെന്നും നിത്യകാലം വാഴും മോദമായി;- വേഗം... 5 പോർക്കളത്തിൽ നിൽക്കും വീരരെ നല്ല യുദ്ധസേവ ചെയ്തിടാം കാഹളം മുഴക്കി കാലടികൾ വെച്ചും ശത്രുവേ തുരത്തി മുന്നേറാം;- വേഗം...

Related Songs