Veendeduppin naladuthupoy

Malayalam Hymn

Veendeduppin naladuthupoy

Veendeduppin naladuthupoy lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വീണ്ടെടുപ്പിൻ നാളടുത്തുപോയ് ദൈവജനമേ ക്ഷീണിക്കാതെ വേല ചെയ്തിടാം വിണ്ണിൻ നാഥൻ വന്നിടാറായ് ഖിന്നതകൾ തീർന്നിടാറായ് വീട്ടിലെത്തി വിശ്രമിപ്പാൻ കാലമിതാ സമീപമായ് 1 അത്തിവൃക്ഷം തളിർത്തതിനാൽ വേനലടുത്തു എന്നു നമ്മളറിയുന്നഹോ! ആർത്തിയോടെ പ്രവർത്തിക്കാം രാത്രികാലം വരും മുമ്പേ പൂർത്തിയാക്കാം നല്ലപോലെ നല്ല നാഥൻ വേല നമ്മൾ 2 ഇന്നു നമ്മൾ മിണ്ടാതിരുന്നാൽ നാഥന്റെ വേല ഒന്നുപോലും ചെയ്യാതിരുന്നാൽ വന്നു നാഥൻ നമ്മെ ചേർത്തു പ്രതിഫലം തന്നിടുമ്പോൾ ഒന്നുമില്ല പ്രയോജനം അന്നിരുന്നു കരഞ്ഞിട്ട് 3 അന്ധകാരമായ ഭൂവിതിൽ ഈ ലോകജനം ബന്ധിതരും അന്ധരുമല്ലോ രക്ഷകനാം യേശുവെ നാം സന്തതം വെളിപ്പെടുത്താം അക്ഷണത്തിലഴിഞ്ഞു പോം ബന്ധനവും അന്ധതയും വീണ്ടെടുക്കപ്പെട്ട കൂട്ടമേ : എന്ന രീതി

Related Songs