Veenakal metti paadidunne veendeduppin

Malayalam Hymn

Veenakal metti paadidunne veendeduppin

Veenakal metti paadidunne veendeduppin lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വീണകൾ മീട്ടി പാടിടുന്നേ വീണ്ടെടുപ്പിൻ ഗാനങ്ങളെ 1 പാപത്തിൻ പാതയിൽ ക്ഷീണനായ് ഓടുമ്പോൾ സ്നേഹക്കരം നീട്ടി മാറോടണച്ചല്ലോ നിൻ സ്നേഹമോർത്തിടുമ്പോൾ-നാഥാ എന്തു ഞാൻ ചെയ്തിടേണ്ടു;- 2 സ്വന്തമായോരെല്ലാം അന്യരായ് മാറുമ്പോൾ ആലംബമില്ലാതെ ഏകനായ്ത്തീരുമ്പോൾ തള്ളാത്തൊരുറ്റസഖി-നിത്യ വീട്ടിൽ ഞാനെത്തുംവരെ;- 3 കൂരിരുൾ മൂടുന്ന ദുഃഖവേളകളിൽ ആശ്വാസദായകൻ മാറാത്ത സ്നേഹിതൻ അവനെന്നെ മാറോടണയ്ക്കും-ഞാൻ തൻ പാദം മുത്തം ചെയ്യും;- 4 അന്നെൻ കണ്ണീരും തീരും വിലാപവും ദുഃഖം മറന്നു ഞാൻ ഗാനങ്ങൾ പാടിടും ഇനിയെത്ര വൈകിടുമോ-നാഥാ കാത്തു ഞാൻ പാർത്തിടുന്നേ;-

Related Songs