Krushum vahichaa kunnin meethe

Malayalam Hymn

Krushum vahichaa kunnin meethe

Krushum vahichaa kunnin meethe lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ക്രൂശും വഹിച്ചാ കുന്നിൻമീതെ പോകുവതാരോ ക്ലേശം സഹിച്ചോരഗതിയെപ്പോലെ ചാകുവതാരോ 1 സർവ്വേശ്വരനേകസുതനോ? സൽദൂത വന്ദിതനോ? സുരലോകെനിന്നും നമ്മെ തേടിവന്ന സ്നേഹിതനോ? 2 നീ വാക്കാൽ ചെയ്തോരുലകിൽ നിൻ കൈ രചിച്ചോർക്കരികിൽ നീ വന്ന നേരം ബഹുമതിയായവർ തന്നതു കുരിശോ 3 എന്നാധിയകറ്റാൻ തനിയേ ക്രൂശെടുത്ത ദൈവസുതാ പിന്നാലെ ഞാനെൻ ക്രൂശുമെടുത്തു വരുന്നിതാ കൃപ താ 4 എൻ ജീവിതകാലം മുഴുവൻ നിൻ സ്നേഹമാധുര്യം പാടിപ്പുകഴ്ത്താൻ നാഥാ തരിക നാവിനു ചാതുര്യം

Related Songs