Malayalam Hymn
Kalvari unarthunna ormmakale
Kalvari unarthunna ormmakale lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കാൽവറി ഉണർത്തുന്ന ഓർമ്മകളെ
കാൽകരം തുളയ്ക്കുന്ന നിമിഷങ്ങളെ
ആയിരം സ്തുതികൾ മതിയാകുമേ
നിൻ മഹാ ത്യാഗത്തെ വർണ്ണിക്കുവാൻ
1 നിൻ മുറിവുകൾ എനിക്കു ജീവനേകി
നിന്നടിപ്പിണരാൽ സൗഖ്യമേകി
എൻ ശാപ ശിക്ഷയിൽ നിന്നും വിടുതലേകി
നിൻ ദരിദ്രതയെന്നെ സമ്പന്നയാക്കി;-
2 ഗോതമ്പു മണിപോൽ ഉടയുവാനായ്
നൂറുമേനിയായ് ഫലം കൊടുപ്പാൻ
സുവിശേഷത്തിൻ ദീപ്ത്തി പരത്തി
ഭൂലോകമെങ്ങും സാക്ഷിയാകാൻ;-
3 മുൾക്കിരീടം ചൂടി വിരൂപനായവൻ
പൊൻ കിരീടം ചൂടി വേഗം വരും
കോമള രൂപനാം രാജാധി രാജൻ
വീണ്ടും വന്നിടുമേ എന്നെ ചേർപ്പാൻ;-