Malayalam Hymn
En priyaneppol sundaranaay aareyum njaan
En priyaneppol sundaranaay aareyum njaan lyrics · Malayalam Christian Song · Video
The HymnalKey of G#
0 plays
Lyrics
1 എൻ പ്രിയനെപ്പോൽ സുന്ദരനായ് ആരെയും ഞാനുലകിൽ
കാണുന്നില്ല മേലാലും ഞാൻ കാണുകയില്ല
സുന്ദരനാം മനോഹരാ! നിന്നെ പിരിഞ്ഞീ ലോകയാത്ര
പ്രാകൃതരാം ജാരൻമാരെ വരിക്കുമോ വത്സലാ
മണ്ണെ പ്രതി മാണിക്യം വെടിയുകില്ല ഞാൻ - ഈ
2 പ്രേമമെന്നിൽ വർദ്ധിക്കുന്നേ പ്രിയനോടു ചേരുവാൻ
നാളുകൾ ഞാൻ എണ്ണിയെണ്ണി ജീവിച്ചിടുന്നു;-
3 യെരുശലേം പുത്രിമാരെൻ ചുറ്റും നിന്നു രാപ്പകൽ
പ്രിയനോടുള്ളനുരാഗം കവർന്നീടുകിൽ;-
4 ലോക സുഖ സൗകര്യങ്ങളാകുന്ന പ്രതാപങ്ങൾ
മോടിയോടു കൂടിയെന്നെ മാടി വിളിച്ചാൽ;-
5 വെള്ളത്തിൻ കുമിളപോലെ മിന്നി വിളങ്ങിടുന്ന
ജഡിക സുഖങ്ങളെന്നെ എതിരേൽക്കുകിൽ;-
6 സർവ്വാംഗ സുന്ദരൻ തന്നെ എന്നെ വീണ്ടെടുത്തവൻ
സർവ്വ സുഖ സൗകര്യങ്ങൾ അർപ്പിക്കുന്നു ഞാൻ;-