Malayalam Hymn
Manasam thullunne-en praanapriyaa
Manasam thullunne-en praanapriyaa lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
മാനസം തുള്ളുന്നേ കണ്ണു കൊതിക്കുന്നേ
നിൻ വരവിന്നായ് നോക്കിപ്പാർത്തിരിക്കുന്നേ(2)
എൻ പ്രാണപ്രിയാ എന്നേശു നാഥാ
എന്നുവരും എന്നെ ചേർത്തിടുവാൻ(2)
മാനസം തുള്ളുന്നേ കണ്ണു കൊതിക്കുന്നേ
നിൻ വരവിന്നായ് നോക്കിപ്പാർത്തിരിക്കുന്നേ(2)
പ്രാണപ്രിയാ നീ എന്നുവരും
ആശയായ് ഞാനിഹേ കാത്തിരിപ്പൂ(2)
1 കണ്ണുനീർ ദുഃഖവും മാറിടും കാലമേ
സ്വർഗ്ഗസീയോൻ പുരി എത്തിടുമ്പോൾ(2)
പ്രിയന്റെ പൊൻമുഖം കാണുമാ നാളിൽ
പ്രിയന്റെ മാറിൽ ഞാൻ ചാരുമാ നാളിൽ(2)
2 ലക്ഷ്യമാ പ്രത്യാശ തീരമാണെന്നുമേ
ലക്ഷോപലക്ഷമാം വിശുദ്ധർ മദ്ധ്യേ(2)
കുഞ്ഞാട്ടിൻ കല്ല്യാണ നാളതിങ്കൽ
കാന്തയായ് ഞാനും കാണുമന്നാൾ(2)