Nandiyaalennullam thullunne

Malayalam Hymn

Nandiyaalennullam thullunne

Nandiyaalennullam thullunne lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 നന്ദിയാലെന്നുള്ളം തുള്ളുന്നേ വല്ലഭാ നിൻ കൃപയോർക്കുമ്പോൾ വർണ്ണിച്ചീടാൻ സാദ്ധ്യമല്ലത് എൻ ജീവിതത്തിൽ ചെയ്ത ക്രിയകൾ(2) 2 കൊടും പാപിയായിരുന്നെന്നെ വൻ ചേറ്റിൽ നിന്നും കയറ്റി ക്രിസ്തുവാകും പാറമേൽ നിർത്തി പുത്തൻ പാട്ടുമെന്റെ നാവിൽ തന്നതാൽ(2) 3 വൻ ശോധനാ വേളയിൽ തീച്ചൂളയിൻ നടുവിൽ ചാരത്തണഞ്ഞു രക്ഷിച്ച മമ കാന്തനെ നിൻ സ്നേഹമോർക്കുമ്പോൾ(2) 4 ഈ ലോകം തരാത്ത ശാന്തിയെൻ ഹൃത്തേ നിറച്ച സ്നേഹമായ് എന്നെന്നും കാത്തിടുന്നെന്നെ നിത്യ കാന്തയായ് തൻ കൂടെ വാഴുവാൻ(2)

Related Songs