Malayalam Hymn
Enne rakshichunnathan thankudennum
Enne rakshichunnathan thankudennum lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 എന്നെ രക്ഷിച്ചുന്നതൻ തൻ കൂടെന്നും പാർക്കുവാൻ
തന്റെ സഹ ജീവിതം ദാനംചെയ്തിതാ
മന്നിടം ചമച്ചവൻ മന്നിടെ ചരിച്ചവൻ
എന്നെ എന്നും നടത്തുന്നതെന്തോരത്ഭുതം
2 തന്റെ ക്രൂശിൽ കാണുന്ന സ്നേഹത്തിന്റെ പൂർണ്ണത
എന്റെ രക്ഷയായതിൽ താൻ നിവർത്തിച്ചു
ബന്ധനവും ചെയ്തു താൻ അന്ത്യമായ യാതന
സാന്ത്വന ജീവിതത്തെ ബന്ധമായ് നൽകി;- എന്നെ...
3 ഏതും ഭീതിയെന്നിയേ താതനോടു കൂടെ ഞാൻ
പ്രീതനായ് ജീവിക്കുന്നു തന്റെയാവിയാൽ
ഏതനർത്ഥം കഷ്ടങ്ങൾ സാധുവിനുണ്ടായെന്നാൽ
ആധിയുടൻ നീക്കിടുമെൻ രാജരാജൻ താൻ;- എന്നെ...
4 എന്റെ രക്ഷ ദാനമേ എന്നുമുള്ളാശ്വാസമേ
ഒന്നും ചെയ്യിതിട്ടല്ലെ ഞാൻ തന്നുടെ കൃപ
മന്നിടത്തിൻ ക്രൂശതിൽ നിന്നുമുയർന്നുയർന്നു
ഉന്നതമാം സ്വർഗ്ഗത്തിൽ വാസവും നൽകി;- എന്നെ...
5 ഭൂവിൽ സ്വർഗ്ഗജീവിതം ആരംഭിച്ചീടുന്നിതാ
ആവിയുടെ വാസമോ ജീവസൗരഭ്യം
നീതിസമാധാനവും ആത്മ സന്തോഷമതും
ദൈവരാജ്യം ഭൂവതിൽ പിന്നെ സ്വർഗ്ഗവും;- എന്നെ...