Malayalam Hymn
Sainyathale alla - serubbabelin munpile
Sainyathale alla - serubbabelin munpile lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
സെരുബ്ബാബേലിൻ മുൻപിലെ പർവ്വതമേ
നീ സമഭൂമി ആയിടും നിശ്ചയമായ്
സൈന്യത്താലെ അല്ല ശക്തിയാലെ അല്ല
ദൈവത്തിൻ ആത്മശക്തിയാലിന്ന് (2)
1 കർമ്മേലിൻ മലമുകളിൽ
ഏലീയാവെപ്പോലെ ഞാൻ
ആത്മശക്തിയാലെ പ്രാർത്ഥിച്ചീടുമ്പോൾ
തീകൊണ്ടുത്തരം അരുളീടുമേ (2)
സെരുബ്ബാബേലിൻ മുൻപിലെ (2)
2 അസ്ഥിയിൻ താഴ്വരയിൽ
യെഹെസ്‌ക്കിയേലേപ്പോലെ ഞാൻ (2)
ആത്മശക്തിയാലെ പ്രവചിച്ചീടുമ്പോൾ
അസ്ഥികൾ സൈന്യമായ് എഴുന്നേൽക്കുമേ (2)
സെരുബ്ബാബേലിൻ മുൻപിലെ (2)
3 കാരാഗ്രഹത്തിൻ നടുവിൽ
പൗലോസിനെപ്പോലെ ഞാൻ (2)
ആത്മശക്തിയാലെ ആരാധിച്ചീടുമ്പോൾ
ബന്ധനമെല്ലാം അഴിഞ്ഞീടുമേ (2)
സെരുബ്ബാബേലിൻ മുൻപിലെ (2)