Malayalam Hymn
Ennaasha ennumente rakshithavilakayal
Ennaasha ennumente rakshithavilakayal lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 എന്നാശ എന്നുമെന്റെ രക്ഷിതാവിലാകയാൽ
എന്നാശപോലവൻ വന്നെന്നെ ചേർത്തുകൊള്ളുമേ
എന്റെ വല്ലഭൻ എനിക്കു നല്ലവൻ
2 മുള്ളുകൾക്കിടയിൽ നല്ല താമരപോലെ
ചെറുകന്യകമാർ തൻ നടുവിൽ എൻ പ്രിയയിതാ
സന്തോഷത്തോടെ വാസം ചെയ്യുന്നു;- എന്നാശ...
3 കാട്ടുമരങ്ങൾ നടുവിൽ നല്ല നാരകം പോലെ
കൂട്ടുസഖിമാർ നടുവിലെൻ പ്രിയനിതാ
സൂര്യതുല്യനായ് ശോഭിച്ചീടുന്നു;- എന്നാശ...
4 ഏൻ-ഗെദി മുന്തിരിത്തടങ്ങളിൽ വിലസിടും
മയിലാഞ്ചി പൂങ്കുലയ്ക്കു തുല്യനെന്റെ വല്ലഭൻ
സൗരഭ്യവാസന തൂകിടുന്നിതാ;- എന്നാശ...
5 എന്റെ മേലവൻ പിടിച്ച സ്നേഹത്തിൻ കൊടി
എന്റെ പ്രിയനെന്നിൽ നിന്നെടുക്കയില്ലൊരിക്കലും
അതാ കേൾക്കുന്നു പ്രിയന്റെ സ്വരം;- എന്നാശ...
6 ചെറുമാനിനും കലയ്ക്കുമൊത്തപോലെ എൻ പ്രിയൻ
ചെറുകുന്നുമലകൾ ചാടിയോടി കുതിച്ചു വരുന്നിതാ
നോക്കിടുന്നിതാ കിളിവാതിൽവഴി;- എന്നാശ...