Yah nalla idayan ennumente

Malayalam Hymn

Yah nalla idayan ennumente

Yah nalla idayan ennumente lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യാഹ് നല്ല ഇടയൻ എന്നുമെന്റെ പാലകൻ ഇല്ലെനിക്കു ഖേദമൊന്നുമേ 1 പച്ചയായ പുൽപ്പുറങ്ങളിൽ സ്വച്ചമാം നദിക്കരികിലും ക്ഷേമമായി പോറ്റുന്നെന്നെയും സ്നേഹമോടെന്നേശു നായകൻ;- യാഹ് 2 കൂരിരുളിൻ താഴ്വരയതിൽ ഏകനായി സഞ്ചരിക്കിലും ആധിയെന്യെ പാർത്തിടുന്നതും ആത്മനാഥൻ കൂടെയുള്ളതാൽ;- യാഹ് 3 ശത്രുവിന്റെ പാളയത്തിലും മൃഷ്ട-ഭോജ്യമേകിടുന്നവൻ നന്മയും കരുണയൊക്കെയും നിത്യമെന്നെ പിന്തുടർന്നിടും;- യാഹ് 4 കഷ്ട-നഷ്ട-ശോധനകളിൽ പൊന്മുഖം ഞാൻ നേരിൽ കണ്ടിടും ശാശ്വത ഭുജങ്ങളിൻ മീതെ നിർഭയനായ് ഞാൻ വസിച്ചീടും;- യാഹ്

Related Songs