Sathya namaskaarikalaam njangal

Malayalam Hymn

Sathya namaskaarikalaam njangal

Sathya namaskaarikalaam njangal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സത്യനമസ്കാരികളാം ഞങ്ങൾ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന ഈ ജനത്തിൻ മദ്ധ്യേ നാഥൻ വസിച്ചിടുന്നു 1 പാപികൾക്കു രക്ഷ നൽകും പരിശുദ്ധനേ രോഗത്തിൻ വിമുക്തി നൽകും സ്നേഹനാഥനേ ആത്മശക്തിയാൽ നിറഞ്ഞു ആരാധിക്കുവാൻ ദേഹം ദേഹിയാത്മാവേ സമർപ്പിച്ചിടുന്നു 2 അക്ഷരത്തിന്റെ പഴക്കത്തിലല്ല ആത്മാവിന്റെ പുതുക്കത്തിൽ തന്നെ ആത്മാവാം ദൈവത്തെ ആരാധിക്കുവാൻ എന്നാത്മാവു വാഞ്ചിച്ചിടുമെന്നെന്നുമേ 3 സത്യ ആരാധന നിത്യമാകയാൽ നിത്യതയിലും അങ്ങേ ആരാധിക്കുവാൻ നിത്യനാടിനായി നോക്കി പാർത്തിടുന്നിതാ സത്യ പാതയിൽ യാത്രചെയ്തിടുന്നു;-

Related Songs