Kanthane kanuvanaarthi valarunne

Malayalam Hymn

Kanthane kanuvanaarthi valarunne

Kanthane kanuvanaarthi valarunne lyrics · Malayalam Christian Song · Video

The Hymnal
Key of G#
0 plays
WhatsApp

Lyrics

1 കാന്തനെ കാണുവാനാർത്തി വളരുന്നേ ഇല്ല പ്രത്യാശ മറ്റൊന്നിലും കണ്ടാലും വേഗം ഞാൻ വന്നീടാമെന്നുര- ചെയ്തപ്രിയൻ വരും നിശ്ചയം;- 2 പാഴ്മരുഭൂമിയിൽ ക്ലേശം സഹിക്കുകിൽ നിത്യതുറമുഖത്തെത്തും ഞാൻ വിശ്രമിച്ചിടും ഞാൻ സ്വർഗ്ഗ(നിത്യ)കൊട്ടാരത്തിൽ നിസ്തുല്യമായ പ്രതാപത്തിൽ;- 3 വർഗ്ഗവ്യത്യാസങ്ങൾ നാട്ടുകാർ വീട്ടുകാർ ഭേദംവരാ നാഥൻ വരവിൽ വീണ്ടും ജനിച്ചവർ ആനന്ദിച്ചീടുമേ ആ നിമിഷം വാനിൽ പോകുമേ;- 4 തമ്മിൽ തമ്മിൽ കാണും ശുദ്ധന്മാർ വാനത്തിൽ കോടാ-കോടി ഗണം തേജസ്സിൽ സർവ്വാംഗ സുന്ദരനാകുമെൻ പ്രിയനെ കാണുമതിൻ മദ്ധ്യേ ഏഴയും;- 5 ഹിമംപോൽ വെൺമയാം ശിരസ്സും മുടികളും കണ്ണുകളോ അഗ്നിജ്വാല പോൽ സൂര്യൻ പ്രതാപത്തിൽ പ്രകാശിക്കും വിധം പ്രിയൻ മുഖം വിളങ്ങീടുമേ;- 6 ഞാൻ നിനക്കുള്ളവൾ നീയെനിക്കുള്ളവൻ ഇന്നലെയും ഇന്നുമെന്നേക്കും കണ്ടാൽ മതിവരാ സുന്ദരരൂപനെ കൂടിക്കാണ്മാൻ വാഞ്ചയേറുന്നേ;-

Related Songs