Rajadhi rajane en prema kanthane

Malayalam Hymn

Rajadhi rajane en prema kanthane

Rajadhi rajane en prema kanthane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 രാജാധി രാജനേ എൻ പ്രേമ കാന്തനെ എന്നു നീ വന്നിടും നാഥനെ നിൻ വരവോർത്തു ഞാൻ കഷ്ടം സഹിക്കുന്നേ എന്നിതു തീരുമോ-യേശുവേ നിൻ പ്രേമ കാന്തയെ-വിൺപുരെ ചേർക്കുവാൻ എന്തിനി താമസം പ്രിയാ 2 പാപിയിൽ പാപിയാം എന്നെയും നേടുവാൻ കാൽവറി മേടതിൽ ഏറിയ മാ സ്‌നേഹ രൂപിയാം- ദേവകുമാരനെ നിൻ സ്നേഹം എന്നിലും ഏകണേ ന്യായവിധി ദിനം ധൈര്യമുണ്ടാകുവാൻ അൻപിനാലെ നിറയ്ക്കണേ;- രാജാധി... 3 ഏദനെ പോലൊരു ശോഭന ജീവിതം മേദിനി മീതിലെ ഏകുവാൻ ആയിരമായിരം ദൂതരുമായിഹെ ശ്രീയേശു വന്നിടും രാജനായ്‌ പാപവും ശാപവും രോഗവും നീങ്ങി ഞാൻ ആനന്ദത്തോടെ വാണിടും;- രാജാധി... 4 കോടാകോടിയുഗം നിത്യനാടായതിൽ എത്തി എൻ പ്രിയനെ വാഴ്ത്തുമേ മുൾമുടി ഏറ്റതാം എൻ പ്രിയ കാന്തനെ പൊൻമുടിയോടെ കാണുമേ എന്തെന്തുഭാഗ്യമെ എന്തൊരാമോദമെ സന്തതം താതൻ സന്നിധൗ;- രാജാധി...

Related Songs