Vishvasa shodhanayil patharidaathe

Malayalam Hymn

Vishvasa shodhanayil patharidaathe

Vishvasa shodhanayil patharidaathe lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വിശ്വാസ ശോധനയിൽ പതറിടാതേ വീണ്ടെടുത്ത കർത്തനെ നോക്കിയോടും ഞാൻ (2) ശത്രു തന്റെ അമ്പുകൾ തൊടുത്തിടുമ്പോൾ വിശ്വാസ നായകനിൽ ആശ്രയിക്കും ഞാൻ (2) ആശ്രയിച്ചിടാൻ ആരാധിച്ചീടാൻ യോഗ്യനായോനേകൻ യേശു മാത്രമേ (2) ലോകമെന്നേ ഭോഷനെന്നു വിധിച്ചിടുമ്പോൾ ശോകമില്ലെനിക്കു തെല്ലും ഭാരമില്ല (2) ശ്രേഷ്ഠനായ യേശു എന്റെ കൂടെയുള്ളതാൽ മോദമോടെ എന്നും ആരാധിക്കും ഞാൻ (2);- ആശ്ര... കഷ്ടതകൾ ദിനവും പെരുകിടട്ടെ സാരമില്ല എനിക്കെന്റെ യേശുമതി (2) ശാശ്വതമാം പട്ടണത്തിലെത്തുവോളവും എൻ ഭാരമെല്ലാം ചുമന്നെന്നേ നടത്തുമവൻ (2);- ആശ്ര... ഹല്ലേലുയ്യാ ഗീതം ജയത്തിൻ ഗീതം എന്റെ നാവിൽ തന്ന കർത്തനു സ്തോത്രം (2) രാവിലും പകലിലും പാടി വാഴ്ത്തും ഞാൻ ഏക രക്ഷകൻ എൻ യേശു രാജനെ (2);- ആശ്ര...

Related Songs