Malayalam Hymn
Ennum ninnil chernnirippaan
Ennum ninnil chernnirippaan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എന്നും നിന്നിൽ ചേർന്നിരിപ്പാൻ
ആകുമോ എന്നേശുവേ
പ്രാണപ്രിയനെ നിൻ സാന്നിധ്യത്തിൽ
അനുദിനം നിറച്ചീടണേ
സ്‌നേഹമേ ജീവനേ പ്രാണനാഥനെ
സ്‌നേഹമേ ജീവനേ പ്രാണനാഥനെ
ഉയർപ്പിൻ ശക്തി എന്നിൽ പകരൂ
ഞാൻ മുന്നിലേക്കോടിടട്ടെ
നഷ്ടമൊന്നും സാരമില്ല
യേശുവെന്റെ കൂടെയുണ്ടേൽ;-
സ്വന്ത ജീവൻ തന്ന നല്ല നാഥാ
എന്റെതെല്ലാം നൽകീടുന്നെ
എന്നും എന്നും നിന്റെ സാക്ഷിയായി
തീർന്നതിൽ ഞാൻ ധന്യനായി;-
ഉയിരേ ഉറവേ യേശുനാഥനെ
സ്‌നേഹമേ ജീവനേ പ്രാണനാഥനെ