Yeshuvin naamam shashvatha naamam

Malayalam Hymn

Yeshuvin naamam shashvatha naamam

Yeshuvin naamam shashvatha naamam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശുവിൻ നാമം ശാശ്വത നാമം പാപവിമോചക നാമം - ശാപ വിനാശക നാമം തേനിലും മധുരം തേടുകിലമൃതം മാനസപീഡിത മാനവരിൽ വിന മാറ്റിടും തിരുനാമം 1 സങ്കടമില്ലാ ചഞ്ചലമില്ലാ സംശയമെനിക്കില്ല തൻകഴലിണയെൻ തഞ്ചമതാലൊരു ഭാരവുമെനിക്കില്ല ആശ്രയിച്ചീടും ഞാൻ ആശ്വസിച്ചീടും ഞാൻ ആകുല വേളയിലാനന്ദമകമേ പകർന്നീടും തിരുനാമം;- 2 വീഴ്ചയിലും വൻ താഴ്ചയിലും താൻ തീർച്ചയായ് വരുമരികിൽ സ്വച്ഛജലത്തിൻ അരികിൽ നടത്തും സ്വസ്ഥത ഹൃദിപകരും വിശ്രുതമാം തൻ വിൺമയ വീട്ടിൽ വിശ്രമിച്ചീടും നാൾ വരും വരെ എന്നെ വഴി നടത്തും;-

Related Songs