Yahe srishtikarthave

Malayalam Hymn

Yahe srishtikarthave

Yahe srishtikarthave lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യാഹേ സൃഷ്ടികർത്താവേ മർത്യനെ നീയോർക്കാൻ എന്തുള്ളൂ നാഥാ സൃഷ്ടികളിലേറ്റം ധന്യത ചാർത്തി മർത്യനുന്നതമാം മാനം നൽകീടാൻ 1 നിൻ സ്വരൂപം നൽകിയീമൺമയ മേനി നിൻ ഭുജങ്ങളാലെ മെനഞ്ഞെടുത്തു ജീവശ്വാസമൂതി ആത്മം പകർന്നു സൃഷ്ടികൾക്കധിപരായ് നിയുക്തരാക്കി;- യാഹേ… 2 ദിവ്യ തേജസ്സേകിയീമൺകൂടാരത്തിൽ നിൻ ആലയം തീർത്തു മർത്യന്നുൾത്താരിൽ സത്യത്തിൻ വിശുദ്ധിയിൽ ആരാധിപ്പാനും നിന്നിഷ്ടമീഭൂവിൽ നിവർത്തിപ്പാനും;- യാഹേ... 3 പാപം മൂലം വന്ന ശാപം പോക്കീടാൻ സ്വന്തപുത്രനെ നീ തന്നു യാഗമായ് ലോകത്തെ നീയേറ്റം സ്നേഹിച്ചതിനാൽ നിത്യമായ രക്ഷ ഞങ്ങൾക്കൊരുക്കി;- യാഹേ… 4 എത്രയോ വിസ്താരം തൃക്കരങ്ങൾക്ക് ഈപ്രപഞ്ചമെല്ലാം വഹിച്ചീടുവാൻ എണ്ണിത്തീർപ്പാനാമോ നിൻ കൃത്യങ്ങളെ വർണ്ണിച്ചീടാനാമോ നിൻ മാഹാത്മ്യങ്ങൾ;- യാഹേ...

Related Songs