Yahe neeyen daivam vazhthum

Malayalam Hymn

Yahe neeyen daivam vazhthum

Yahe neeyen daivam vazhthum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യാഹേ നീയെൻ ദൈവം വാഴ്ത്തും ഞാൻ നിന്നെ സ്തുത്യർഹമേ തവ നാമം 1 ആഴിയെന്നോർത്തില്ല ആഴമാരാഞ്ഞില്ല അലകൾക്കും ഞാൻ തെല്ലും ഭയപ്പെട്ടില്ല ഇറങ്ങി ഞാൻ പ്രിയനേ സമുദ്രത്തിൻ നടുവിൽ നിൻ വിളികേട്ടു പിൻ വരുവാൻ;- യാഹേ... 2 അലറുന്നീയാഴിയിൽ അലയതിഘോരം തോന്നുന്നു ഭീതിയെൻ ഹ്യദിപാരം പാദങ്ങൾ ആഴത്തിൽ താഴുന്നു പ്രിയനേ ഏന്തുക ത്യക്കരമതിനാൽ;- യാഹേ... 3 എന്നിലും ഭക്തർ എന്നിലും ശക്തർ വീണു തകർന്നീപ്പോർക്കളത്തിൽ കാണുന്നു ഞാൻ അസ്ഥികൂടങ്ങൾ ഭീകരം വീരപുമാൻകളിൽ വീണവരിൽ;- യാഹേ... 4 ഈയിഹ ശക്തികളഖിലവും ഭക്തനു വിപരീതം നീ അറിയുന്നേ താങ്ങുക കരത്തിൽ കാക്കുക ബലത്തിൽ സ്വർഗ്ഗസീയോൻ പുരി വരെയും;- യാഹേ... 5 പോർക്കളമുമ്പിൽ പിന്മാറുകയോ പടി- വാതിലിലിനി ഞാൻ തളരുകയോ ഒന്നു ഞാൻ ചെയ്യുന്നു മുമ്പിലേക്കോടുന്നു വിരുതൊന്നു താനെൻ ലക്ഷ്യം;- യാഹേ... 6 അർപ്പണം ചെയ്യുന്നാത്മ-നിയോഗത്താൽ അൽപമെനിക്കിങ്ങുള്ളതെല്ലാം ഉന്നതനേ തവസേവയിൻ ജീവിതം ഒന്നുമതിയെനിക്കുലകിൽ;- യാഹേ...

Related Songs